Posted On
date_range Updated On
date_range ആറു പേരുടെ വധശിക്ഷ നടപ്പാക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആറ് പേരുടെ വധശിക്ഷ നടപ്പാക്കി. വധക്കേസില്‍ പ്രതികളായ ആറ് പ്രതികളുടെ വധശിക്ഷയാണ് പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിൽ നടത്തിയത്. പ്രതികളില്‍ മൂന്നു പേര് പൗരന്മാരും രണ്ടു പേര് ഇറാനികളും ഒരു പാകിസ്താനിയുമാണ്.
എന്നാല്‍, വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ഏഴാമത്തെ പ്രതിയായ കുവൈത്ത് യുവതിക്ക് അവസാന നിമിഷം മാപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ശിക്ഷയില്‍നിന്നും ഒഴിവാക്കി. ഇരയുടെ അവകാശികൾ ദിയാധനം സ്വീകരിച്ച് ഇവർക്ക് മാപ്പ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.