പ്രതീകാത്മക ചിത്രം

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ ഹോ​ൾ മാ​ർ​ക്കി​ങ് സ​മ​യ​പ​രി​ധി മേ​യ് 30വ​രെ നീ​ട്ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഹോ​ൾ മാ​ർ​ക്കി​ങ് മു​ദ്ര പ​തി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി മേ​യ് 30വ​രെ നീ​ട്ടി. ഇ​തു​സം​ബ​ന്ധി​ച്ച് ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തു​ന്ന​താ​യി വാ​ണി​ജ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ പ​ഴ​യ ഹോ​ൾ മാ​ർ​ക്കി​ങ് മു​ദ്ര​പ​തി​ച്ച സ്വ​ർ​ണാ​ഭ​ര​ണം മേ​യ് 30വ​രെ വി​ൽ​ക്കാം.

പു​തു​ക്കി​യ തീ​രു​മാ​ന​പ്ര​കാ​രം പ​ഴ​യ ഹോ​ൾ മാ​ർ​ക്കി​ങ് മു​ദ്ര​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ പൂ​ര്‍ണ വി​വ​ര​ങ്ങ​ള്‍ ആ​ഭ​ര​ണ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​പ​ഭോ​ക്തൃ ഡേ​റ്റ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. സീ​ല്‍ ചെ​യ്യാ​ന്‍ ബാ​ക്കി​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ ഹോ​ൾ മാ​ർ​ക്കി​ങ് സീ​ല്‍ ചെ​യ്യു​ന്ന​തി​നാ​യു​ള്ള അ​പ്പോ​യ​ന്റ്മെ​ന്റ് വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ അ​റി​യി​പ്പ് ക​ട​യു​ടെ മു​ന്നി​ൽ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പ​ഴ​യ സീ​ല്‍ പ​തി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് നേ​ര​ത്തെ രാ​ജ്യ​ത്ത് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു ഇ​തി​ലാ​ണ് ഇ​ള​വ് വ​ന്ന​ത്. 

Tags:    
News Summary - Deadline for hole marking in gold jewelery extended till May 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.