അ​ബ്ബാ​സി​യ ദാ​റു​ത്ത​ർ​ബി​യ മ​ദ്‌​റ​സ വി​ദ്യാ​ർ​ഥി ഫെ​സ്റ്റ് കെ.​ഐ.​സി പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ​ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദാറുത്തർബിയ മദ്‌റസ അബ്ബാസിയ വിദ്യാർഥി ഫെസ്റ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിനു കീഴിൽ പ്രവർത്തിക്കുന്ന ദാറുത്തർബിയ മദ്‌റസ അബ്ബാസിയ വിദ്യാർഥി ഫെസ്റ്റ് സംഘടിപ്പിച്ചു.അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മദ്‌റസ മാനേജ്‌മെൻറ് വൈസ് പ്രസിഡൻറ് രായീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.ഐ.സി കേന്ദ്ര പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്‌തു.

കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കുട്ടികൾക്കുള്ള പൊതുപരീക്ഷ സർട്ടിഫിക്കറ്റ് അഷ്‌റഫ് അൻവരി, അബ്ദുൽ ഹകീം അൽ ഹസനി, അബ്ദുൽ ഹമീദ് അൻവരി എന്നിവർ വിതരണം ചെയ്‌തു. സമ്മാന വിതരണം ഇൽയാസ് മൗലവി, മുഹമ്മദ് അലി പുതുപ്പറമ്പ്, അബ്ദുൽ ലത്തീഫ്‌ എടയൂർ, ശറഫുദ്ധീൻ കുഴിപ്പുറം എന്നിവർ നിർവഹിച്ചു.

മൗലിദ് പാരായണത്തിന് ഉസ്‌മാൻ ദാരിമി, അഷ്‌റഫ് ദാരിമി, ജിഷാദ് യമാനി, മുഹമ്മദ് ദാരിമി, ഹുസ്സൻ കുട്ടി മൗലവി, ഷംസുദീൻ യമാനി, ഹകീം മൗലവി, മജീദ് ദാരിമി എന്നിവർ നേതൃത്വം നൽകി.മദ്‌റസ പ്രിസിപ്പൽ അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഹകീം അൽ ഹസനി നന്ദിയും പറഞ്ഞു.

Tags:    
News Summary - Darutharbia Madrasa Abbasiya Student Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.