കുവൈത്ത് സിറ്റി: ഫഹാഹീൽ ദാറുത്തഅലീമിൽ ഖുർആൻ മദ്റസയിൽ കുവൈത്ത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും രക്ഷിതാക്കളും ആഘോഷത്തിൽ പങ്കാളികളായി.
കുട്ടികളുടെ സ്കൗട്ടും, പരേഡും ആഘോഷത്തിന് വർണപ്പകിട്ടേകി. ഹുസൈൻ ദാരിമി അധ്യക്ഷത വഹിച്ചു. മദ്റസ പ്രൻസിപ്പൽ ഉസ്താദ് അബ്ദുൽ ഗഫൂർ ഫൈസി ദേശീയ ദിന സന്ദേശവും കെ.ഐ.സി വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ ലിബറേഷൻ ഡേ സന്ദേശവും കൈമാറി. മുഹമ്മദലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തി. അബ്ദുസ്സലാം മുസ് ലിയാർ, അബ്ദുറഹ്മാൻ ഫൈസി, മുഹമ്മദലി ഫൈസി, ഹിബത്തുള്ള ഹുദവി, ഫസൽ തങ്ങൾ ദാരിമി, ത്വാഹിർ വാഫി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. നാസർ കാപ്പാട് സ്വാഗതവും മുഹമ്മദ് ഹസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.