മസ്കത്ത്: മസ്കത്തിലെ പ്രതിഭകളുടെ ഒരാഴ്ച നീളുന്ന നൃത്ത-നൃത്യങ്ങൾക്ക് വേദിയായി ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപത്തൂർ ഓഡിറ്റോറിയം. വൈറ്റ് റോസസ് ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ, ആർ.എൽ.വി ബാബു മാസ്റ്ററുടെ ശിഷ്യഗണങ്ങളാണ് 'നിവേദ്യം' എന്ന പേരിൽ വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്നത്.
കുരുന്നു കലാകാരികളുടെ അരങ്ങേറ്റവും നടന്നു.ഇന്ദു ബാബുരാജ്, ഗോപിക ബാബുരാജ്, കൃഷ്ണ പ്രിയ നായർ, ഗായത്രി ഹരി, നീതു കൃഷ്ണകുമാർ, സ്മൃതി കൃഷ്ണകുമാർ, ഗായത്രി അമർകുമാർ എന്നിവർ ഒരുക്കിയ ശാസ്ത്രീയ നൃത്തരൂപങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.
മീനാക്ഷി, നയന, ശ്വേത ചന്ദ്രശേഖർ, ശ്രേയ ചന്ദ്രശേഖർ, പാർവണ ഷൈജിത്, ഗായ ചെന്നി, മാളവിക പ്രിയേഷ്, തൃഷ അനിൽകുമാർ എന്നീ പ്രതിഭകളുടെ അരങ്ങേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സ്മൃതി കൃഷ്ണകുമാറിന്റെ അരങ്ങേറ്റം ബുധനാഴ്ച നടക്കും.
കലാകാരന്മാർക്കും കലാകാരികൾക്കും എന്നും പ്രോത്സാഹനം നൽകിയ മണ്ണാണ് ഒമാനിലേത്. അർഹിക്കുന്ന പ്രോത്സാഹനം നൽകിയാൽ കൂടുതൽ പ്രതിഭകളെ നമുക്ക് വാർത്തെടുക്കാൻ സാധിക്കുമെന്ന് ആർ.എൽ.വി ബാബു മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.