അൽ സൂർ റിഫൈനറിയില്‍ പ്രതിദിന ഉൽപാദനം കുറക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ റിഫൈനറിയായ അൽ സൂർ റിഫൈനറിയില്‍ പ്രതിദിന ഉൽപാദനം കുറക്കുന്നു. പ്രതിദിന ഉത്പാദനം 4,40,000 ബാരലായാണ് കുറയ്ക്കുയെന്ന് അധികൃതര്‍ അറിയിച്ചു.

615,000 ബാരൽ ഉൽപാദനശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ് റൂട്ട് റിഫൈനറിയായാണ് അൽ സൂർ റിഫൈനറി. 2012 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2019 ലാണ് പൂര്‍ത്തിയാക്കിയത്. ഇന്ധന എണ്ണയും ദ്രവീകൃത വാതകവും കൂടാതെ വൈദ്യുതി-ജല മന്ത്രാലയത്തിനും പ്രതിദിനം 1,70.000 മുതൽ 1,80,000 ബാരല്‍ വിതരണം ചെയ്യുന്നുണ്ട്.

Tags:    
News Summary - Daily production at Al Soor refinery is reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.