ഖുറൈൻ സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടി
കുവൈത്ത് സിറ്റി: നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് ആഭിമുഖ്യത്തിൽ നടന്നുവരുന്ന 30ാമത് സാംസ്കാരികോത്സവം ബുധനാഴ്ച സമാപിക്കും.. ‘നേതൃത്വത്തിന്റെയും നൽകലിന്റെയും 30 വർഷം’ പ്രമേയത്തിൽ നടക്കുന്ന ഇത്തവണത്തെ മേളക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
കല, സംഗീതം, സാഹിത്യം, വൈജ്ഞാനികം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ മേളയുടെ ഭാഗമായി നടക്കുന്നത്. സിമ്പോസിയം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കച്ചേരികൾ, ആർട്ട് എക്സിബിഷനുകൾ, സംവേദനാത്മക ഷോകൾ, സിനിമ, പൈതൃക മേള, പുസ്തക മേളകൾ എന്നിവക്കെല്ലാം മികച്ച ജന പങ്കാളിത്തമുണ്ട്.
മിശ്രിഫിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, യർമൂക് കർച്ചറൽ സെന്റർ, ശൈഖ് ജാബിർ കൾച്ചറൽ സെന്റർ, കുവൈത്ത് നാഷനൽ മ്യൂസിയം, ബാബ്തൈൻ സെൻട്രൽ ലൈബ്രറി, കുവൈത്ത് നാഷനൽ ലൈബ്രറി തുടങ്ങി വിവിധ വേദികളിലാണ് കലാ സാംസ്കാരിക പരിപാടികൾ.
കുവൈത്തിന്റെ ഭൂതകാലവും പൈതൃകവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം, നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സിന്റെ പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം, സാംസ്കാരിക രംഗത്തെ ഭാവി വെല്ലുവിളികൾ പ്രമേയത്തിൽ സിമ്പോസിയം തുടങ്ങിയവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.