കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചാ​ൾ​സ് മൂ​ന്നാ​മ​ൻ

രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കി​രീ​ടാ​വ​കാ​ശി ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

 കു​വൈ​ത്ത് സി​റ്റി: കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ​ക്കി​ങ്ഹാം കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ച് ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ച​ർ​ച്ച ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി കൈ​മാ​റി.

കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ ശ​ക്തി​യു​ടെ​യും ദൃ​ഢ​ത​യു​ടെ​യും തെ​ളി​വാ​ണ് കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്ന് ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വ് പ​റ​ഞ്ഞു. രാ​ജാ​വി​ന്റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് കി​രീ​ടാ​വ​കാ​ശി ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ച്ച​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം കി​രീ​ടാ​വ​കാ​ശി​യും പ്ര​തി​നി​ധി സം​ഘ​വും വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ചു. ബ്രി​ട്ട​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ബാ​ദ​ർ അ​ൽ അ​വ​ധി, കു​വൈ​ത്തി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ്, മ​റ്റ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ കി​രീ​ടാ​വ​കാ​ശി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.


കി​രീ​ടാ​വ​കാ​ശി​ക്ക് ബ്രി​ട്ടീ​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്


 


Tags:    
News Summary - Crown Prince meets King Charles III

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.