Posted On
date_range Updated On
date_range പ്ലാസ്റ്റിക് സർജന്മാരായി ആൾമാറാട്ടം; രണ്ടു പ്രവാസി വനിതകൾക്ക് തടവുശിക്ഷ
കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് സർജനായി ആൾമാറാട്ടം നടത്തി സൗന്ദര്യവർധക ശസ്ത്രക്രിയ നടത്തിയ രണ്ടു പ്രവാസികളെ പിടികൂടിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇരുവർക്കും ഏഴുവർഷം തടവുശിക്ഷ വിധിച്ചു.
ഹവല്ലിയിലെ മെഡിക്കൽ സെന്ററിലാണ് സംഭവം. ഡോക്ടർമാരായി ആൾമാറാട്ടം നടത്തിയ ഇവർ രോഗികളിൽ കുത്തിവെപ്പും സൗന്ദര്യവർധക ശസ്ത്രക്രിയയും നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽ ഒരാൾ അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരിയും മറ്റൊരാൾ നഴ്സുമായിരുന്നു. ബ്യൂട്ടി ക്ലിനിക് വാടകക്കെടുത്തായിരുന്നു വ്യാജ ചികിത്സ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.