ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ്
Posted On
date_range Updated On
date_range കോവിഡ് നിയന്ത്രണ വിധേയം, നാലാം ഡോസ് വേണ്ട -ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാണെന്നും വാക്സിന്റെ നാലാമത്തെ ഡോസ് നൽകുന്ന കാര്യം ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു.
കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച റമദാൻ ഗബ്ഗയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള പകർച്ചവ്യാധി സാഹചര്യങ്ങൾക്കനുസൃതമായാണ് ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കുന്നത്. പിന്നീട് നാലാം ഡോസ് വാക്സിൻ നൽകേണ്ടുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ ആലോചിക്കും. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാഹചര്യം മാറുകയാണെങ്കിൽ തീരുമാനങ്ങളിലും മാറ്റമുണ്ടാകുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.