Posted On
date_range Updated On
date_range കോവിഡ്: 1001 പുതിയ കേസുകൾ; 960 രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 1001 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,87,005 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1062 ആയി. 960 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,75,048 പേരാണ്. ബാക്കി 10,895 പേർ ചികിത്സയിലാണ്. 147 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 8724 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,55,500 പേർക്ക് വൈറസ് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.