കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് യൂറോപ്യൻ കമീഷൻ സംഘടിപ്പിച്ച കൊറോണ വൈറസ് ഗ്ലോബൽ റെസ്പോൺസ് പരിപാടിയിൽ കുവൈത്ത് 100 ദശലക്ഷം അമേരിക്കൻ ഡോളർ വാഗ്ദാനം ചെയ്തു. മേയ് നാലിന് നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളുടെ സംഭാവന പട്ടിക കഴിഞ്ഞ ദിവസം യൂറോപ്യൻ യൂനിയൻ പുറത്തുവിട്ടു. വിർച്വൽ പരിപാടിയിൽ കുവൈത്ത് അമീറിനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ആണ് പെങ്കടുത്തത്.
കോവിഡ് തുടച്ചുനീക്കുംവരെ അന്താരാഷ്ട്ര സമൂഹത്തോട് ചേർന്നുനിന്ന് കുവൈത്ത് പ്രവർത്തിക്കുമെന്നും ഇനിയും ആവശ്യമെങ്കിൽ സാമ്പത്തിക സഹായം നൽകുമെന്നും യൂറോപ്യൻ യൂനിയനിലെ കുവൈത്ത് അംബാസഡർ ജാസിം അൽ ബുദൈവി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലെ കുവൈത്തിെൻറ അനുഭവസമ്പത്ത് അന്താരാഷ്ട്ര സമൂഹവുമായി പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ കണ്ടെത്തുക, ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുക, പരിശോധന സംവിധാനങ്ങൾ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കാണ് കൊറോണ വൈറസ് ഗ്ലോബൽ റെസ്പോൺസ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.