കുവൈത്തിലെ എയർടെക്​ ഗ്രൂപ് അധികൃതർക്കൊപ്പം ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ 

കോവിഡ്​ ദുരിതാശ്വാസം: ഇന്ത്യയിലേക്ക്​ മെഡിക്കൽ സഹായം അയച്ച്​ എയർടെക്​

കുവൈത്ത്​ സിറ്റി: കോവിഡ്​ കാരണം ദുരിതത്തിലുള്ള ഇന്ത്യയിലെ ജനങ്ങൾക്ക്​ ആശ്വാസവുമായി കുവൈത്തിലെ എയർടെക്​ ഗ്രൂപ്​. ​റഫ്രിജറേഷൻ ആൻഡ്​ ഒാക്​സിജൻ കമ്പനിയാണ്​ എയർടെക്​ ഗ്രൂപ്​. 100 മെട്രിക്​ ടൺ ലിക്വിഡ്​ മെഡിക്കൽ ഒാക്​സിജൻ അവർ കുവൈത്ത്​ സർക്കാർ വഴി ഇന്ത്യയിലേക്ക്​ അയച്ചു. ഇന്ത്യൻ എംബസിയും കുവൈത്ത്​ സർക്കാറുമായി സഹകരിച്ചാണ്​ ഷിപ്​മെൻറ്​ നടത്തിയത്​.

സൗജന്യമായാണ്​ ലിക്വിഡ്​ ഒാക്​സിജനും ഒാക്​സിജൻ സിലിണ്ടറുകളും അയക്കുന്നതെന്നും ദുരിതകാലത്ത്​ ഇന്ത്യക്കൊപ്പം നിൽക്കാനാണ്​ ശ്രമമെന്നും എയർടെക്​ ഗ്രൂപ്​ ചെയർമാൻ അൽ ഹരാത്​ അബ്​ദുൽ റസാഖ്​ പറഞ്ഞു. ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ എയർടെക്​ ഗ്രൂപ്​ ചെയർമാനെ സന്ദർശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.