കുവൈത്ത് സിറ്റി: കോവിഡ് -19 പ്രതിരോധിക്കുന്നതിെൻറ ഭാഗമായി രാജ്യത്ത് വിവാഹം, സല്‍ക്കാരങ്ങള്‍, കുടുംബസംഗമങ് ങള്‍ തുടങ്ങിയ സാമൂഹിക കൂടിച്ചേരലുകള്‍ക്ക് വിലക്ക്. ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് ആണ് ഉത്തരവ് പുറപ്പെ ടുവിച്ചത്. പൊതു, സ്വകാര്യ ഹാളുകളിലുള്ള ഒരുമിച്ചുകൂടലുകൾക്ക് വിലക്ക് ബാധകമാണ്. കൂട്ടമായി ഒത്തുചേരുന്ന പരിപാടികളും ചടങ്ങുകളും ഒഴിവാക്കണമെന്ന് കുവൈത്ത് മന്ത്രിസഭ ആഹ്വാനം
ചെയ്തിരുന്നു. ഇത് പരിഗണിക്കാതെ പല സ്വദേശി കുടുംബങ്ങളിലും സൽക്കാരങ്ങളും ഒത്തുകൂടലും നടക്കുന്ന സാഹചര്യത്തിലാണ് ഇത് പൂർണമായും വിലക്കിയത്. ഒഴിവാക്കാനാവാത്ത ഒത്തുചേരലുകളിൽ കൃത്യമായ അകലം പാലിക്കുകയും മാസ്കും സാനിറ്റൈസറും പോലെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുകയും വേണമെന്നാണ് നേരത്തെ മന്ത്രിസഭ നിർദേശിച്ചതെങ്കിൽ ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ സൽക്കാരങ്ങളും കുടുംബ സംഗമങ്ങളും നടത്താനേ പാടില്ലെന്നാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.