മംഗഫ്: ജനത കൾചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് നടത്തുന്ന ഏഴാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരദാനത്തിെൻറയും വാർഷിക പരിപാടികളോടും അനുബന്ധിച്ചുള്ള റാഫ്ൾ കൂപ്പണിെൻറ ഉദ്ഘാടനം ഹൈ-ടെക് കമ്പനി മാനേജിങ് ഡയറക്ടർ നാസർ സുലൈമാൻ, കൂപ്പൺ കൺവീനർ പ്രദീപ് പട്ടാമ്പിക്ക് നൽകി നിർവഹിച്ചു. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന പരിപാടിയിൽ പുരസ്കാര ജേതാവ് ഡോ. ഡി. ബാബു പോളിനാണ് പുരസ്കാരം. ജെ.സി.സി മംഗഫ് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ മധു എടമുട്ടം, മണി പാനൂർ, ഷാജുദ്ദീൻ മാള, പ്രശാന്ത്, രാജേഷ്, രാമചന്ദ്രൻ, ഷൈൻ, ഡൊമനിക്, റഷീദ് കണ്ണവം, സജിമോൻ, മുഹമ്മദ്കോയ തയ്യിൽ, വിനോദ്, അസ്റാർ എന്നിവരും പങ്കെടുത്തു. അബ്ദുൽ വഹാബ് സ്വാഗതവും ഖലീൽ കായംകുളം നന്ദിയും പറഞ്ഞു. നവംബർ 17ന്, മംഗഫ് ഇന്ത്യൻ സെൻട്രൽ എക്സംപ്ലറി സ്കൂളിലാണ് പരിപാടി. ഏഷ്യനെറ്റ് സ്റ്റാർ സിംഗർ ഫെയിം ആൻറണി നയിക്കുന്ന ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.