കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേസ് ഇറാനിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കി. ഇറാനില്‍ കൊറോണ വൈറസ് സ്ഥീരികരിച്ചതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യമന്ത്രാലയത്തി െൻറയും സിവില്‍ ഏവിയേഷന്‍ വകുപ്പിെൻറയും നിർദേശത്തെ തുടര്‍ന്നാണ് റദ്ദാക്കൽ. കൊറോണ വൈറസ് മൂലം ഇറാനില്‍ രണ്ടു പേര് മരിക്കുകയും അഞ്ചു പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കുവൈത്തിലേക്ക് കൊറോണ വൈറസ് എത്താനുള്ള സാധ്യതയെ ഇല്ലാതാക്കാനാണ് ന ടപടി. കുവൈത്ത് തുറമുഖം വഴിയും ഇറാനിലേക്കുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍നിന്ന് 140 കിലോമീറ്റര്‍ അകലെ അൽ ഖൂം നഗരത്തിലാണ് വൈറസ്മൂലം രണ്ടു പേര് മരിച്ചത്. ഇറാനിലുള്ള കുവൈത്തികളോട് ഈ ഭാഗത്തേക്ക് സഞ്ചരിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അൽ ഖൂമിൽനിന്ന് രാജ്യത്തേക്കു വരുന്ന യാത്രക്കാരെ കർശനമായി പരിശോധിക്കുമെന്നും വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ രാജ്യത്തേക്ക് കടത്തിവിടുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇറാനിൽനിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും കൊറോണ വ്യാപനം തടയുന്നതിനായി ഇറാൻ പൗരന്മാർക്ക് താൽക്കാലികമായി വിസ നിരോധം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തോട് ശിപാർശ ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇറാൻ പൗരന്മാർക്കും രണ്ടാഴ്ചക്കിടെ ഇറാൻ സന്ദർശിച്ച മറ്റു വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കും വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തണമെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ ശിപാർശ. ചൈന, ഹോങ്കോങ് പൗരന്മാർക്കും ഈ രണ്ടു രാജ്യങ്ങൾ സന്ദർശിച്ച വിദേശികൾക്കും കുവൈത്ത് പ്രഖ്യാപിച്ച പ്രവേശന വിലക്ക് തുടരുകയാണ്.
സ്വദേശികളോട് തിരിച്ചെത്താൻ നിർദേശം
കുവൈത്ത് സിറ്റി: ഒരു അറിയിപ്പുണ്ടാകുന്നതു വരെ കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് ആരോഗ്യമന്ത്രാലയം സ്വദേശികളോടാവശ്യപ്പെട്ടു.
ഇത്തരം രാജ്യങ്ങളിൽ താമസിക്കുന്നവര്‍ ഉടന്‍ കുവൈത്തിലേക്ക് തിരിച്ചെത്തണമെന്നും ആരോഗ്യം സംരക്ഷിക്കണമെന്നും മന്ത്രാലയം നിദേശിച്ചു. കൊറോണ സി.ഒ.വി ഐ.ഡി-19 വൈറസ് പടര്‍ന്ന രാജ്യങ്ങളുടെ പട്ടിക ലോക ആരോഗ്യ സംഘടനയുടെ വെബ്സൈറ്റിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ജഹ്റ ആശുപത്രിയിൽ കൊറോണയെന്ന് വ്യാജ പ്രചാരണം
കുവൈത്ത് സിറ്റി: ജഹ്റ ആശുപത്രിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പ്രചരിച്ച ഓഡിയോ വ്യാജമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കുവൈത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും ശക്തമായ മുന്‍കരുതലുകളാണ് വൈറസിനെ പ്രതിരോധിക്കാന്‍ എടുത്തിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഇത്തരം വാര്‍ത്തകള്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.