കുവൈത്ത് സിറ്റി: ഇൗജിപ്ഷ്യൻ തലസ്ഥാനമായ കൈറോയില്‍നിന്ന് 250 സ്വദേശികള്‍ തിങ്കളാഴ്ച കു വൈത്തിലെത്തി. വിദ്യാർഥികളും കുടുംബങ്ങളുമടങ്ങിയ സംഘമാണ് രാജ്യത്തെത്തിയത്. ശൈഖ് സഅദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവരെ പരിശോധിക്കുകയും രണ്ടാഴ്ചത്തേക്കു നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കാനായി മാറ്റി. ബാക്കിയുള്ളവരെ അടുത്ത ദിവസങ്ങളിൽ കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്ത് എയർവേയ്സും പ്രതിരോധ, ആരോഗ്യ മന്ത്രാലയങ്ങളും ആണ് സ്വദേശികളെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.