Posted On
date_range Updated On
date_range കുവൈത്തും തുർക്കിയും ആറു കരാറുകളിൽ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന ആറു കരാറുകളിൽ കുവൈത്തും തുർക്കിയും ഒപ്പുവെച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ തുർക്കി സന്ദർശനത്തിെൻറ ഭാഗമായാണ് ഇരു രാജ്യങ്ങളും ധാരണപത്രത്തിൽ ഒപ്പുവെച്ചത്. വ്യോമയാനം, ഇ--ടെലികമ്യൂണിക്കേഷൻ, വരുമാനത്തിന് നികുതി ഏർപ്പെടുത്തുന്ന പദ്ധതി, ചെറുകിട പദ്ധതികളുടെ വികസനം, യുവജനക്ഷേമം, സൈനിക പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതാണ് കരാറുകൾ. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സഹമന്ത്രിമാർ കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.