ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികൾക്കായി ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വടക്കൻ അതിർത്തിക്കടുത്തുള്ള അബ്ദലിയിലെ ഫഹദ് അൽ അസ്മി ഫാമിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
കോൺസുലർ, കമ്യൂണിറ്റി വെൽഫെയർ സേവനങ്ങളും പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ മറ്റ് സേവനങ്ങളും ക്യാമ്പിൽ സജ്ജീകരിച്ചിരുന്നു. സാക്ഷ്യപ്പെടുത്തിയ രേഖകളും സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വെച്ചുതന്നെ വിതരണം ചെയ്തു. അംബസാഡർ ഡോ. ആദർശ് സ്വൈക, മറ്റു ഉദ്യോഗസഥർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.