അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​സ്സ​ബാ​ഹ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു

ശൈ​​ഖ് ത​​ഹ്​​​നൂ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ് ന​​ഹ്​​​യാ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​​ൽ​​ഐ​​നി​​ലെ അ​​ബൂ​​ദ​​ബി ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ പ്ര​​തി​​നി​​ധി​യും രാ​ജ​കു​ടും​ബാം​ഗ​വു​മാ​യ ശൈ​​ഖ് ത​​ഹ്​​​നൂ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ് ന​​ഹ്​​​യാ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് കു​വൈ​ത്ത്. അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​നി​ധി​യാ​യി അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​സ്സ​ബാ​ഹ് യു.​എ.​ഇ​യി​ൽ എ​ത്തി പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ശൈ​ഖ് ത​​ഹ്​​​നൂ​​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ര്‍ന്ന് യു.​എ.​ഇ​യി​ൽ ഏ​ഴ് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - Condoles over the death of Sheikh Tahnoon bin Muhammad Nahyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.