കോടിയേരിക്ക് പ്രവാസി മലയാളികളുടെ അനുശോചനം

പി.സി.എഫ് കുവൈത്ത്

കുവൈത്ത് സിറ്റി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മതേതര കേരളത്തിനു തീരാനഷ്ടമാണെന്ന് പി.സി.എഫ് കുവൈത്ത് അനുശോചന കുറിപ്പിൽ അറിയിച്ചു. സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം, സദാ പുഞ്ചിരി തൂകിയിരുന്ന അദ്ദേഹം രാഷ്ട്രീയ എതിരാളികളോട് പോലും മാന്യമായി ഇടപെട്ടു. അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജെ.സി.സി കുവൈത്ത്

കുവൈത്ത് സിറ്റി: മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ജെ.സി.സി കുവൈത്ത് അനുശോചിച്ചു. ജനാധിപത്യ കേരളത്തിനും മതേതര വിശ്വാസികൾക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ജെ.സി.സി ഭാരവാഹികളായ സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി, മണി പാനൂർ എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.

ഐ.ഐ.സി

കുവൈത്ത് സിറ്റി: കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ഐ.ഐ.സി കുവൈത്ത് അനുശോചിച്ചു. കോടിയേരി എന്ന ഗ്രാമം സ്വന്തം പേരായി മാറിയ കമ്യൂണിസ്റ്റ് പടനായകൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കേരള രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണെന്ന് ഐ.ഐ.സി വ്യക്തമാക്കി. സ്നേഹസമൃദ്ധമായ പെരുമാറ്റത്തിലൂടെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കാനുള്ള കഴിവ് കോടിയേരിയുടെ പ്രത്യേകതയായിരുന്നു. കുടുംബത്തിനും നാടിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഐ.ഐ.സി വാർത്തകുറിപ്പിൽ അറിയിച്ചു.

അനുശോചന യോഗം ഇന്ന്

കുവൈത്ത് സിറ്റി: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര, വിനോദസഞ്ചാര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ കല കുവൈത്ത് അനുശോചന യോഗം സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് ഏഴിന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് അനുശോചന യോഗമെന്ന് കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ്, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ അറിയിച്ചു.

News Summary - Condolences of expatriate Malayalees for Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.