തൊ​ഴി​ലാ​ളി​യു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ കു​വൈ​ത്ത് സ്മാ​ർ​ട്ട് എം​പ്ലോ​യീ​സ് ഐ.​ഡി പു​റ​ത്തി​റ​ക്കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി തൊ​ഴി​ലാ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കു​വൈ​ത്ത് സ്മാ​ർ​ട്ട് എം​പ്ലോ​യീ​സ് ഐ.​ഡി പു​റ​ത്തി​റ​ക്കി. തൊ​ഴി​ല്‍ വി​പ​ണി കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്‍റെ​യും വ​ഞ്ച​ന​യും കൃ​ത്രി​മ​ത്വ​വും ത​ട​യ​ലും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. പ്ര​വാ​സി ജീ​വ​ന​ക്കാ​രു​ടെ പൂ​ർ​ണ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

കു​വൈ​ത്ത് മൊ​ബൈ​ല്‍ ഐ.​ഡി ആ​പ് വ​ഴി​യാ​ണ് സ്മാ​ർ​ട്ട് എം​പ്ലോ​യീ​സ് ഐ.​ഡി ല​ഭ്യ​മാ​വു​ക. മൊ​ബൈ​ല്‍ ഐ.​ഡി​യി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് വാ​ല​റ്റി​ല്‍ ക്ലി​ക്ക് ചെ​യ്ത് സ്മാ​ര്‍ട്ട്‌ എം​പ്ലോ​യീ​സ് ഐ.​ഡി ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യാം.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന് കു​വൈ​ത്ത് മാ​ൻ​പ​വ​ർ പ​ബ്ലി​ക്ക് അ​തോ​റി​റ്റി അ​റി​യി​ച്ചു.

തൊ​ഴി​ലാ​ളി​യു​ടെ നി​യ​മ​പ​ര​മാ​യ നി​ല, വ​ർ​ക്ക് പെ​ർ​മി​റ്റ് വി​വ​ര​ങ്ങ​ൾ, ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ വി​ലാ​സം, പൊ​തു​മേ​ഖ​ല​യി​ലോ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലോ ജോ​ലി ചെ​യ്യു​ന്ന​ത് തു​ട​ങ്ങി പ്ര​വാ​സി തൊ​ഴി​ലാ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച സ്മാ​ർ​ട്ട് എം​പ്ലോ​യീ​സ് ഐ.​ഡി​യി​ലു​ണ്ടാ​കും. ഐ.​ഡി​യി​ല്‍ ക്ര​മീ​ക​രി​ച്ച ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ഒ​രൊ​റ്റ ക്ലി​ക്കി​ലൂ​ടെ തൊ​ഴി​ലാ​ളി​യു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കാ​നും ക​ഴി​യും.

അ​തി​നി​ടെ ഗ​ൾ​ഫ് ലേ​ബ​ർ ഗൈ​ഡ് അ​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ ത​സ്തി​ക​ക​ള്‍ അ​നു​സ​രി​ച്ചു​ള്ള ജോ​ലി​ക​ൾ​ക്ക് നി​യോ​ഗി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ​യും പ്ര​മേ​യ​ങ്ങ​ളു​ടെ​യും ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളോ​ട് മാ​ൻ​പ​വ​ർ പ​ബ്ലി​ക്ക് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Complete details of the employee through Kuwait Smart Employees I.D. opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.