കുവൈത്ത് സിറ്റി: വൻ തുക നൽകി വാങ്ങിയ സ്വർണക്കട്ടി വ്യാജമെന്ന് പരാതി. 60,000 ദീനാറിന് കുവൈത്ത് പൗരൻ വാങ്ങിയ സ്വർണത്തിലാണ് പരാതി. സ്വർണം വാങ്ങി പിന്നീട് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയെന്ന് പരാതിയില്‍ പറയുന്നു.
കുവൈത്ത് സിറ്റിയിലാണ് പരാതി ലഭിച്ചതെന്ന് പ്രാദേശിക മാധ്യമമായ ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. എന്നാല്‍, പരാതിക്കാരൻ സ്വർണക്കട്ടി വ്യാജമാണെന്ന് എങ്ങനെയാണ് നിർണയിച്ചതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.