പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ റോ​ഡ്​ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നു

മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം പോ​രാ​യെ​ന്ന്​ പ​രാ​തി

കു​വൈ​ത്ത്​ സി​റ്റി: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം തൃ​പ്​​തി​ക​ര​മ​ല്ലെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം. പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യ​ത്തി​െൻറ ത​യാ​റെ​ടു​പ്പ്​ അ​പ​ര്യാ​പ്​​ത​മാ​ണെ​ന്നാ​ണ്​ ഒ​രു​കൂ​ട്ടം സ്വ​ദേ​ശി​ക​ൾ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ മ​ഴ​യി​ലു​ണ്ടാ​യ ചെ​റി​യ വെ​ള്ള​ക്കെ​ട്ടു​ക​ളു​ടെ വി​ഡി​യോ ചി​ല​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു.

അ​തി​നി​ടെ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു. മ​ഴ​ക്കു മു​ന്നോ​ടി​യാ​യി കു​വൈ​ത്ത്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​യും ഉ​ൾ​റോ​ഡു​ക​ളി​ലെ​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും ഒാ​ട​ക​ൾ വൃ​ത്തി​യാ​ക്കി വെ​ള്ള​മൊ​ഴു​ക്ക്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഇ​ത്ത​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഒാ​ട​ക​ളി​ലെ മാ​ലി​ന്യ​വും മ​ണ​ലും നീ​ക്കി. ഒ​റ്റ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ്​ ഇ​പ്പോ​ൾ ഉ​ള്ള​തെ​ന്നും അ​വ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മൂ​ന്നു​വ​ർ​ഷം മു​മ്പ്​ ഒ​രാ​ഴ്​​ച​ക്കി​ടെ ര​ണ്ടു​ത​വ​ണ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ഹു​സ്സാം അ​ൽ റൂ​മി രാ​ജി​വെ​ച്ചി​രു​ന്നു.

അ​തി​നു​ശേ​ഷം എ​ല്ലാ വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്തി​നു​മു​മ്പ്​ ഉൗ​ർ​ജി​ത​മാ​യ ത​യാ​റെ​ടു​പ്പും അ​റ്റ​കു​റ്റ പ്പ​ണി​ക​ളു​മാ​ണ്​ അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രു​ന്ന​ത്. 

Tags:    
News Summary - Complain that the rainy season precaution is not going well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.