'കാൻസർ'; സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് കുവൈത്ത് വാണിജ്യ മന്ത്രാലയം നിരോധനം

കുവൈത്ത് സിറ്റി: സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന ലിലിയൽ രാസ സംയുക്തം അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് രാജ്യത്ത് വാണിജ്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ഇവ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള നിരോധനം വാണിജ്യ വ്യവസായ മന്ത്രി മാസിൻ അൽ നഹെദ് പുറപ്പെടുവിച്ചു. ഈ സംയുക്തം കാൻസറിന് കാരണമാകുമെന്ന് ചൂണ്ടികാട്ടി

യൂറോപ്യൻ കെമിക്കൽസ് ഏജൻസി (ഇ.സി.എച്ച്.എ) 'കാൻസർ' പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ വിപണിയിൽ ലഭ്യമായ സാധനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ സൂപ്പർവിഷൻ ടീമുകളെ അയക്കും. കോസ്മെറ്റിക്കുകളിലും അലക്കു പൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമാണ് ലിലിയൽ.

കാൻസറിനു കാരണവും പ്രത്യുൽപാദനക്ഷമതക്കു ഹാനികരമാണെന്നും കണ്ടെത്തിയതിനെ ലിലിയൻ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നതിന് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Commerce Ministry bans cosmetics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.