കുവൈത്ത് സിറ്റി: ഉയർന്ന ക്ലോറേറ്റ് അളവ് കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്പിലെ ചില രാജ്യങ്ങളിൽ കൊക്കകോള ഉൽപന്നങ്ങൾ പിൻവലിച്ച റിപ്പോർട്ടുകൾക്ക് പിറകെ കുവൈത്തിൽ കൊക്കകോളയിൽ ഉയർന്ന ക്ലോറേറ്റ് കണ്ടെത്തിയിട്ടില്ലെന്നും രാജ്യത്ത് വിൽക്കുന്ന ഉൽപന്നങ്ങൾ സുരക്ഷിതമാണെന്നും വ്യക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷൻ.
ബാധിക്കപ്പെട്ട ഉൽപന്നങ്ങൾ കുവൈത്ത് വിപണിയിൽ എത്തിയിട്ടില്ലെന്നും രാജ്യത്ത് ലഭ്യമായ കൊക്കകോള പാനീയങ്ങൾ പ്രാദേശികമായി നിർമിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും തുടർന്നും നിരീക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ബെൽജിയത്തിലെ ഉൽപാദന പ്ലാന്റിൽനിന്നുള്ള കുപ്പികളിലും കാനുകളിലും സാധാരണയിൽ കൂടുതൽ ക്ലോറേറ്റിന്റെ അളവ് കണ്ടെത്തിയതിനെ തുടർന്ന് കൊക്കകോള യൂറോപ്പിൽ ചില സോഫ്റ്റ് ഡ്രിങ്കുകൾ പിൻവലിച്ചു. ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള കൊക്കകോള, ഫാന്റ, സ്പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, ഫ്യൂസ് ടീ എന്നിവയുടെ ബാച്ചുകളാണ് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.