Posted On
date_range Updated On
date_range വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിരവധി പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവർക്ക് ക്വാറൻറീൻ നിർദേശിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർക്കാണ് വൈറസ് ബാധിച്ചത്. സർക്കാർ വകുപ്പുകളിലെ ജീവനക്കാരോട് കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറക്കും എന്നതുൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ദിവസത്തെ മുതൽ 15 ദിവസത്തെ വരെ ശമ്പളം കുറക്കുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.