കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി തൊഴിൽ വിസയിൽ എത്തുന്ന വിദേശികൾക്ക് ഡബിൾ പൊലീസ് ക്ലിയറൻസ് വേണം. കുറ്റവാളിയല്ലെന്ന്തെളിയിക്കുന്ന സ്വന്തം നാട്ടിൽനിന്നുള്ള പൊലീസ് സാക്ഷ്യപത്രത്തിനൊപ്പം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടിസമർപ്പിക്കണമെന്നാണ് ഉത്തരവ്.
ഇതുസംബന്ധിച്ച് സിവിൽ സർവീസ് കമീഷൻ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. സ്വന്തംനാട്ടിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അവിടുത്തെ കുവൈത്ത് എംബസി സാക്ഷ്യപ്പെടുത്തുകയും വേണം. കുവൈത്തിൽ എത്തുന്നതിന് മുമ്പ് മൂന്ന്മാസ കാലയളവിൽ നൽകിയതായിരിക്കണം ക്ലിയറൻസ്. കുറ്റകൃത്യ പശ്ചാത്തലമുള്ളവർ രാജ്യത്ത് ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന്ഉറപ്പുവരുത്താനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.