ക്ലാസിക് ഗ്രൂപ് സാൽമിയ ബ്രാഞ്ച് സയ്യിദ് ഹബീബ് കോയ തങ്ങൾ അൽ ബുഖാരി, ക്ലാസിക് ഗ്രൂപ് ജനറൽ മാനേജർ സത്താർ ക്ലാസിക്, റിഷാദ് ക്ലാസിക്, ഹാരിസ് സഖാഫി, കലാം ക്ലാസിക്
സ്റ്റാഫ് പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ടൈപ്പിങ്, ട്രാൻസലേഷൻ, ഡോക്യുമെന്റേഷൻ ഗ്രൂപ്പായ ക്ലാസിക്കിന്റെ നാലാമത്തെ ബ്രാഞ്ച് സാൽമിയ ബ്ലോക്ക് 10ൽ ഉദ്ഘാടനം ചെയ്തു. ടൈപ്പിങ്-ഡോക്യുമെന്റേഷൻ മേഖലയിൽ 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സഥാപനമാണ് ക്ലാസിക് ഗ്രൂപ്. ഡയറക്ടർ മുസ്തഫയുടെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ സ്റ്റാഫുകളുടെ കസ്റ്റമർ സേവനങ്ങൾ സഥാപനത്തിന്റെ പ്രത്യേകതയാണ്.
ഇഖാമ, ലൈസൻസ് റിന്യൂവൽ, സിവിൽ ഐ.ഡി സേവനങ്ങൾ, വിവിധ തരം വിസ ആപ്ലിക്കേഷനുകൾ, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങളായ പാസ്പോർട്ട് പുതുക്കൽ, പാസ്പോർട്ട് അനുബന്ധ സേവനങ്ങൾ, വിവധ തരം അഫിഡവിറ്റുകൾ, ന്യൂബോൺ ബേബി രജിസ്ട്രേഷൻ, ഇംഗ്ലീഷ് - അറബിക് ട്രാൻസലേഷൻ തുടങ്ങിയ സേവനങ്ങൾ ക്ലാസിക്കിൽ ലഭ്യമാണ്.
ക്ലാസിക് ഗ്രൂപ് സാൽമിയ ബ്രാഞ്ച് ഉദ്ഘാടനത്തിൽ മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫും
നിലവിൽ അബ്ബാസിയ്യ, അബുഖലീഫ, റിഗ്ഗായ് എന്നിവിടങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന ക്ലാസിങ്ങിന്റെ നാലാമത്തെ ബ്രാഞ്ചാണ് സാൽമിയ ബ്ലോക്ക് 10ൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ സയ്യിദ് ഹബീബ് കോയ തങ്ങൾ അൽ ബുഖാരി, ക്ലാസിക് ഗ്രൂപ് ജനറൽ മാനേജർ സത്താർ ക്ലാസിക്, റിഷാദ് ക്ലാസിക്, ഹാരിസ് സഖാഫി, കലാം ക്ലാസിക് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.