കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ മുഴുവൻ പരീക്ഷാർഥികളും ഡിസ്റ്റിങ്ഷൻ നേടിയതായി അധികൃതർ.
കുവൈത്തിൽ ഏറ്റവും കൂടുതൽ പേരെ പരീക്ഷ എഴുതിച്ചത് കമ്യൂണിറ്റി സ്കൂളിലാണെന്നും 360 പേരിൽ എല്ലാവർക്കും ഉന്നത വിജയം നേടാൻ കഴിഞ്ഞത് അഭിമാനമാണെന്നും അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു. 165 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
സയൻസിൽ 98.8 ശതമാനം മാർക്ക് നേടി അൽമ ട്രിസ സുനിലും കോമേഴ്സിൽ 99.2 ശതമാനം മാർക്ക് നേടി മേഘ ജോൺസനും ഹ്യൂമാനിറ്റീസിൽ 98 ശതമാനം മാർക്ക് നേടി ടിയാഷ മജുംദാറും സ്കൂൾ ടോപ്പർമാരായി. സയൻസിൽ 98.6 ശതമാനവുമായി കരോൾ ഗീവർഗീസ്, ഹന്ന സാറ ബോബി എന്നിവർ രണ്ടാം സ്ഥാനവും 98.4 ശതമാനവുമായി അശ്വിൻ തോമസ് മൂന്നാം സ്ഥാനവും നേടി.
കോമേഴ്സിൽ 99 ശതമാനവുമായി ജുവാൻ പത്രോസ് മാത്യു രണ്ടാം സ്ഥാനവും 98.4 ശതമാനവുമായി അനുഷ സൂസൻ ജേക്കബ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഹ്യൂമാനിറ്റീസിൽ 97.8 ശതമാനവുമായി ദിയ മറിയ ഉമ്മൻ രണ്ടാമതും 97.6 ശതമാനവുമായി ശ്രേയ സുനിൽ ജോസഫ് മൂന്നാമതുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.