12ാം ക്ലാസ് പരീക്ഷ: വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തുമെന്ന് പാർലമെൻറ് സമിതി
കുവൈത്ത് സിറ്റി: 12ാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കുവൈത്ത് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളുമായി ചർച്ച നടത്തുമെന്ന് പാർലമെൻറ് വിദ്യാഭ്യാസ സമിതി മേധാവി ഹമദ് അൽ മതർ അറിയിച്ചു. എഴുത്തുപരീക്ഷ നടത്താൻ അനുമതി തേടി നിരവധി സ്കൂളുകൾ അധികൃതരെ സമീപിച്ചിരുന്നു. ഓരോ അധ്യയനവര്‍ഷവും വിദ്യാർഥികളുടെ ക്ലാസ് കയറ്റം നിർണയിക്കാൻ പ്രത്യേക മൂല്യനിര്‍ണയ സംവിധാനം ആവശ്യമാണെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.
കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണം എന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്താന്‍ സ്കൂളുകള്‍ തയാറാണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 12 മുതലാണ് കുവൈത്തിൽ വിദ്യാലയങ്ങൾ അടച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.