കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ഇന്ത്യൻ എംബസിയുടെ ഔട്ട്സോഴ്സിങ് സെന്റർ സമയത്തിൽ മാറ്റം. കോൺസുലാർ അറ്റസ്റ്റേഷൻ, പാസ്പോർട്ട്, വിസ എന്നിവക്കുള്ള ബി.എൽ.എസ് ഔട്ട്സോഴ്സിങ് സെന്റർ റമദാൻ മാസത്തിൽ പുതുക്കിയ പ്രവൃത്തി സമയത്തോടെ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
കുവൈത്ത് സിറ്റി, ജിലീബ്, ഫഹാഹീൽ എന്നീ മൂന്ന് ബി.എൽ.എസ് സെന്ററുകൾ റമദാൻ കാലയളവിൽ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ കേന്ദ്രങ്ങൾക്ക് അവധിയായിരിക്കും. ഈ കേന്ദ്രങ്ങളിൽ സാക്ഷ്യപ്പെടുത്തുന്നതിനായി സമർപ്പിച്ച രേഖകൾ അപേക്ഷകർക്ക് അടുത്ത പ്രവൃത്തി ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലുവരെയുള്ള സമയങ്ങളിൽ അതത് കേന്ദ്രങ്ങളിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.