ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ളി​ൽ മാ​റ്റം

കു​വൈ​ത്ത് സി​റ്റി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍നി​ന്നും 21 പ​ഠ​ന പ്രോ​ഗ്രാ​മു​ക​ളും അ​ക്കാ​ദ​മി​ക് ബി​രു​ദ​ങ്ങ​ളും നീ​ക്കം ചെ​യ്ത​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ദ​ല്‍ അ​ല്‍ അ​ദാ​നി അ​റി​യി​ച്ചു. നാ​ഷ​ന​ൽ ബ്യൂ​റോ​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് കോ​ഴ്സു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നും പ​ഠ​ന പ്രോ​ഗ്രാ​മു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​ത്. രാ​ജ്യ​ത്തെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക് അ​ക്ര​ഡി​റ്റേ​ഷ​നും വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. തീ​രു​മാ​നം ഉ​ട​ന്‍ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Tags:    
News Summary - Change in Higher Education Courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.