Posted On
date_range Updated On
date_range ഇന്ന് മഴക്കും ഇടിക്കും സാധ്യത
കുവൈത്ത് സിറ്റി: തിങ്കളാഴ്ച പുലർച്ച മുതൽ ഉച്ചവരെ രാജ്യത്ത് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റെസിഡൻഷ്യൽ നഗരമായ സബാഹ് അൽ അഹ്മദിലും സമീപ പ്രദേശങ്ങളിലും മഴ ശക്തിപ്പെടാം.
ഇവിടെ മഴ 37 മില്ലിമീറ്ററിൽ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി റെസിഡൻഷ്യൽ ഏരിയകളിൽ എട്ടു മുതൽ 16 മില്ലിമീറ്റർ വരെയാണ് കണക്കാക്കുന്നത്. മഴ ശക്തമായാൽ റോഡുകളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണം. അത്യാവശ്യഘട്ടങ്ങളിൽ സഹായത്തിന് 112ൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.