കേ​ന്ദ്ര ര​ക്ത​ബാ​ങ്ക് ന​ട​ത്തി​യ അ​ടി​യ​ന്ത​ര ഒ​ഴി​പ്പി​ക്ക​ൽ പ​രി​ശീ​ല​നം

ഒ​ഴി​പ്പി​ക്ക​ൽ പ​രി​​ശീ​ല​നം ന​ട​ത്തി ര​ക്ത​ബാ​ങ്ക്

കു​വൈ​ത്ത് സി​റ്റി: കേ​ന്ദ്ര ര​ക്ത​ബാ​ങ്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​ത് പ​രി​​ശീ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ‘ഒ​ഴി​പ്പി​ക്ക​ൽ’ ന​ട​ത്തി. സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ഗ​താ​ഗ​ത വ​കു​പ്പ് എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് അ​ഭ്യാ​സം ന​ട​ത്തി​യ​തെ​ന്ന് ര​ക്ത​ദാ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​റീം അ​ൽ റ​ദ്‍വാ​ൻ അ​റി​യി​ച്ചു.

ദ്രു​ത​ഗ​തി​യി​ലു​ള്ള ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ദാ​താ​ക്ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ൽ, അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ ര​ക്തം ന​ൽ​ക​ൽ തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ തീ​വ്ര പ​രി​ശീ​ല​നം ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഡോ. ​റീം അ​ൽ റ​ദ്‌​വാ​ൻ പ​റ​ഞ്ഞു.

മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് 379 പേ​രെ നാ​ല് മി​നി​റ്റി​നു​ള്ളി​ൽ ഒ​ഴി​പ്പി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ജീ​വ​ന​ക്കാ​ർ പ്രാ​പ്ത​രാ​ണെ​ന്ന് ഇ​ത് ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Central Blood Bank conducts ‘mock evacuation’ for emergency preparedness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.