കുവൈത്ത് സിറ്റി: ഇന്ത്യയിൽ കേന്ദ്ര സർക്കാർ ജൂലൈ ഒന്നിന് നടപ്പിലാക്കുന്ന ഡിജിറ്റൽ സെൻസസ് ഗൾഫ് മേഖല അടക്കം വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹം വിട്ട് പോവുന്ന സാഹചര്യം മനസിലാക്കി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
സെൻസസ് പ്രക്രിയകളിൽ നേരിട്ട് ഇടപെടൽ നടത്താൻ പ്രവാസികൾക്ക് സാധിക്കില്ലന്ന ആശങ്ക പൊതുവിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.വിദേശത്ത് കുടുംബ സമേതം ജീവിക്കുന്നവരുടെ പൂട്ടി കിടക്കുന്ന വീടുകൾ സെൻസസ് നിന്ന് ഒഴിവാകുമെന്നത് ഏറെ ഗൗരവമായ വിഷയമാണെന്ന് കെ.കെ.എം.എ. അഭിപ്രായപ്പെട്ടു
ഇന്ത്യൻ എംബസികളും, കൗൺസിലേറ്റും വഴി പ്രവാസി സമൂഹത്തിന് രജിസ്ട്രേഷൻ സൗകര്യം ഒരുക്കുകയോ ഡിജിറ്റൽ പോർടെൽ വഴി അന്താരാഷ്ട്ര നമ്പറുകൾ കൂടി ഉപയോഗിച്ച് സെൻസസ് പൂർത്തീകരിക്കാൻ വഴി ഒരുക്കുകയോ വേണമെന്ന് കെ.കെ.എം.എ.ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.