കുവൈത്ത് സിറ്റി: ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ മന്ത്രിസഭ സ്വാഗതംചെയ്തു. കരാർ മാനിക്കാൻ ഇരുവിഭാഗത്തോടും മന്ത്രിസഭ അഭ്യർഥിച്ചു. വെടിനിർത്തൽ നടപ്പിലാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിനു നേരെയുണ്ടായ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്ന് മന്ത്രിസഭ സൂചിപ്പിച്ചു. ഇതിൽ ശക്തമായി അപലപിക്കുന്നതായും വ്യക്തമാക്കി. ഖത്തറിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നു.
പ്രാദേശിക സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി നയതന്ത്ര മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും സംയുക്ത ശ്രമങ്ങൾ നടത്താനും മന്ത്രിസഭ ആഹ്വാനം ചെയ്തു. ക്രിമിനൽ കാര്യങ്ങളിൽ അന്താരാഷ്ട്ര ജുഡീഷ്യൽ സഹകരണവുമായി ബന്ധപ്പെട്ട കരട് ഡിക്രി നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.