കുവൈത്ത് സിറ്റി: സൽവയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. സൽവക്ക് സമീപമുള്ള പാലത്തിൽ കുടുങ്ങിയ വാഹനത്തെ പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം ഉടൻ രക്ഷപ്പെട്ടെങ്കിലും മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി.
അപകട സമയത്ത് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന പ്രതി പ്രവാസിയാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്. ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതിൽ ആഭ്യന്തര മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുടെ ദാരുണമായ വിയോഗത്തിൽ അവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.