കുവൈത്ത് സിറ്റി: അടുത്ത സാമ്പത്തിക വർഷത്തിൽ ചെലവ് ചുരുക്കണമെന്ന് എല്ലാ മന്ത്രാലയങ്ങളോടും കുവൈത്ത് മന്ത്രിസഭ ആവശ്യപ്പെട്ടു. ധന മന്ത്രാലയത്തിെൻറ അഭ്യർഥന അനുസരിച്ചാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ സീഫ് പാലസിൽ ചേർന്ന മന്ത്രിസഭ യോഗം ഇത്തരത്തിൽ നിർദേശം നൽകിയത്. ജീവനക്കാർക്കായി കാറുകൾ വാടകക്കെടുക്കാൻ പണം ചെലവഴിക്കരുതെന്നും മൊബൈൽ ഫോണുകൾ ആനുകൂല്യമായി നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ബജറ്റ് കമ്മി കുറക്കാനും ലിക്വിഡിറ്റി ക്ഷാമം പരിഹരിക്കാനുമാണ് ലക്ഷ്യമിടുന്നത്. സർക്കാർ മേഖലയിലെ വിദേശി ജീവനക്കാരുടെ ശമ്പളയിതര ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ സാധ്യതയുണ്ട്.
എണ്ണവില മുഖ്യ വരുമാനമായി കാണുന്ന കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വില കുത്തനെ ഇടിഞ്ഞത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
എണ്ണവിലയിൽ സമീപകാലത്തുണ്ടായ വർധന ആശ്വാസമാണെങ്കിലും ബജറ്റ് കമ്മി ഒഴിവാകാൻ ഇൗ നിരക്ക് മതിയാകില്ല. ബാരലിന് 90 ഡോളർ എത്തിയാലേ ബജറ്റ് കമ്മിയില്ലാതെ ബ്രേക്ക് ഇൗവൻ നിലയിലെത്തൂ. ഇപ്പോൾ 84 ഡോളറിനടുത്താണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.