പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്​ തിരിക്കുന്ന സി. സുലൈമാന്‌ ശാഹുൽ ഹമീദ്‌ തങ്ങൾ ഉപഹാരം കൈമാറുന്നു 

സി. സുലൈമാന്‌ യാത്രയയപ്പ്‌ നൽകി

കുവൈത്ത്‌ സിറ്റി: മൂന്ന് പതിറ്റാണ്ട്‌ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്​ തിരിക്കുന്ന സി. സുലൈമാന്‌ തൃക്കരിപ്പൂർ മുനവ്വിർ എജുക്കേഷനൽ കോംപ്ലക്സി​െൻറ ബ്രാഞ്ചായ കുവൈത്ത്‌ മുനവ്വിറുൽ ഇസ്​ലാം കമ്മിറ്റി യാത്രയയപ്പ്‌ നൽകി.

കൂട്ടായ്​മയുടെ ഉപദേശക സമിതി അംഗംകൂടിയാണ്​ ​അദ്ദേഹം. അബ്ബാസിയ ടെലി കമ്യൂണിക്കേഷൻ മസ്ജിദ്‌ ഹാളിൽ നടന്ന ഹ്രസ്വമായ ചടങ്ങ്‌ മുഖ്യ രക്ഷാധികാരി ശാഹുൽ ഹമീദ്‌ തങ്ങൾ ഉദ്ഘാടനം ചെയ്തു.

വൈസ്‌ പ്രസിഡൻറ്​ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിസ്‌ഹബ്‌ മാടമ്പില്ലത്ത്‌ സ്വാഗതം പറഞ്ഞു.ട്രഷറർ എം. മുഹമ്മദ്‌ നബീൽ, വൈസ് പ്രസിഡൻറ്​ കെ. മുഹമ്മദ്‌ കുഞ്ഞി, ഉപദേശക സമിതി അംഗം വി.പി. അബ്​ദുല്ല, ടി.കെ.പി. ഷാഫി, ഫൈസൽ എന്നിവർ സംസാരിച്ചു. കമ്മിറ്റിയുടെ ഉപഹാരം ശാഹുൽ ഹമീദ്‌ തങ്ങൾ കൈമാറി. സി. സുലൈമാൻ മറുപടി പ്രസംഗം നടത്തി.

Tags:    
News Summary - C. Sulaiman was sent away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.