കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചുമാസത്തിന് ശേഷം ചൊവ്വാഴ്ച ബസ് സർവീസ് ആരംഭിക്കുന്നു. ബസ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളിൽ ബസിൽ പോസ്റ്ററുകളായി ഒട്ടിച്ചിട്ടുണ്ടാവും. നിശ്ചിത എണ്ണത്തിൽ അധികം യാത്രക്കാരെ കയറ്റില്ല. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പിക്കാൻ സീറ്റുകൾ ഇടവിട്ടാണ് ഇരിക്കാൻ അനുവദിക്കുക. മുഖത്തോട് മുഖം വരുന്ന സീറ്റിൽ ഇരിക്കാൻ പാടില്ല. ബസിലെ ഡ്രൈവറും യാത്രക്കാരും മുഴുവൻ സമയവും മാസ്ക് ധരിക്കണം. ബസിൽ യാത്രക്കാർ തൊടുന്ന പിടികൾ പോലെയുള്ള ഭാഗങ്ങൾഇടക്കിടെ അണുവിമുക്തമാക്കാൻ ബസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റെറിലൈസറും നാപ്കിനും ഗാർബേജ് ബാഗും ബസിൽ ലഭ്യമാവും. രോഗലക്ഷണം ഉള്ളവരും കുട്ടികളും പ്രായമായവരും പൊതുഗതാഗത സംവിധാനം ഇൗ ഘട്ടത്തിൽ ഉപയോഗപ്പെടുത്തരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.