Posted On
date_range Updated On
date_range ഡ്രൈവർ ലൈസൻസ് ലഭിക്കാൻ കൈക്കൂലി: എട്ടു പ്രവാസികൾക്ക് തടവ്
കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസ് നേടാൻ കൈക്കൂലി നൽകിയ കേസിൽ എട്ടു പ്രവാസികൾക്ക് നാലുവർഷം തടവും തുടർന്ന് നാടുകടത്തലും ശിക്ഷ വിധിച്ചു. മറ്റൊരു ഉദ്യോഗസ്ഥന് തടവും പിഴയും വിധിച്ചു. ഉദ്യോഗസ്ഥനെതിരെ കൈക്കൂലി, പൊതുപണം പിടിച്ചെടുക്കൽ, ജോലിയുടെ ലംഘനം എന്നീ കുറ്റങ്ങളും ചുമത്തി. ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് കൈക്കൂലി നൽകി പ്രവാസികൾ നിയമലംഘനം നടത്തിയതായി പബ്ലിക്ക് പ്രോസിക്യൂഷൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.