Posted On
date_range Updated On
date_range ബ്രസീലിലെ വിമാനാപകടം; കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: ബ്രസീലിലെ സാവോപോളോക്ക് സമീപം 62 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ കുവൈത്ത് അനുശോചിച്ചു. ബ്രസീൽ സർക്കാറിനും ഇരകളുടെ കുടുംബങ്ങൾക്കും കുവൈത്ത് ഭരണകൂടത്തിനുവേണ്ടി ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ദുരന്തത്തെ അതിജീവിക്കുന്നതിൽ ബ്രസീലിന് ഐക്യദാർഢ്യവും അറിയിച്ചു. വെള്ളിയാഴ്ചയാണ് ബ്രസീലില് ജനവാസ മേഖലയില് വിമാനം തകര്ന്നുവീണത്. യാത്രക്കാരും ജീവനക്കാരുമടക്കം മുഴുവൻ പേരും മരിച്ചതായാണ് വിവരം.ബ്രസീലിയൻ എയർലൈൻ വിമാനമാണ് തകർന്നുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.