ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ കെ.​കെ.​എം.​എ എം​ബ​സി​യി​ൽ​നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

ര​ക്ത​ദാ​നം: കെ.​കെ.​എം.​എ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ദ​രം

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ​യെ തു​ട​ർ​ച്ച​യാ​യ ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​ൻ എം​ബ​സി പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​കെ.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി മാ​ത്യൂ​സി​ൽ​നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ജാ​ബി​രി​യ ബ്ല​ഡ് ബാ​ങ്ക്, അ​ദാ​ൻ ബ്ല​ഡ് ബാ​ങ്ക്, ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി കെ.​കെ.​എം.​എ ന​ട​ത്തു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ അ​വാ​ർ​ഡി​ന് നി​ദാ​ന​മാ​യി. തു​ട​ർ​ച്ച​യാ​യി ര​ക്ത​ദാ​നം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കെ.​കെ.​എം.​എ​യു​ടെ ഷാ​ഫി ഷാ​ജ​ഹാ​ൻ, പി.​എം. ഷ​രീ​ഫ്, മു​ഹ​മ്മ​ദ്‌ ന​സീ​ർ ബോ​ലാ​ർ

എ​ന്നി​വ​രും ഏ​റ്റു​വാ​ങ്ങി. കെ.​കെ.​എം.​എ മാ​ഗ്നെ​റ്റി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് അ​സി​സ്റ്റ​ന്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഷ​ഹീ​ദ് ല​ബ്ബ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - blood donation: KKMK Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.