കുവൈത്ത് ക്‌നാനായ വിമൻസ് ഫോറവും ക്‌നാനായ കാത്തലിക് യൂത്ത് ലീഗും ബി.ഡി.കെ കുവൈത്ത് ചാപ്‌റ്ററുമായി സഹകരിച്ച് രക്തദാനക്യാമ്പ്

ക്നാനായ വിമൻസ് ഫോറവും കാത്തലിക് ലീഗും ബി.ഡി.കെയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ക്‌നാനായ വിമൻസ് ഫോറവും ക്‌നാനായ കാത്തലിക് യൂത്ത് ലീഗും ബി.ഡി.കെ കുവൈത്ത് ചാപ്‌റ്ററുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി. അദാൻ രക്തബാങ്കിൽ നടന്ന ക്യാമ്പിൽ 106 പേർ രക്തം നൽകി.

മാർച്ച് 25ന് രൂപവത്കരിച്ച കുവൈത്ത് ക്‌നാനായ വിമൻസ് ഫോറത്തിന്റെ പ്രഥമ സാമൂഹ്യക്ഷേമ പരിപാടിയായിരുന്നു ക്യാമ്പ്. കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിയിൽ ഉദ്ഘാടനം നിർവഹിച്ചു.

വിമൻസ് ഫോറം പ്രസിഡന്റ് ഷൈനി ജോസഫ് അധ്യക്ഷത വഹിച്ചു. ബിജോ മൽപാങ്കൽ ( കെ.കെ.സി.എ ജനറൽ സെക്രട്ടറി), ഷാലു ഷാജി ( കെ.സി.വൈ. എൽ ചെയർമാൻ), ജോസ്‌കുട്ടി പുത്തൻതറ (കെ.കെ.സി.എ ട്രഷറർ), മിനി സാബു (കെ.കെ.ഡബ്ല്യൂ.എഫ് ട്രഷറർ), യമുന രഘുബാൽ (ബിഡി.കെ) എന്നിവർ സംസാരിച്ചു.

വിമൻസ് ഫോറം ജനറൽ സെക്രട്ടറി സിനി ബിനോജ് സ്വാഗതവും സുരേന്ദ്രമോഹൻ ബി.ഡി.കെ നന്ദിയും പറഞ്ഞു. ബിനോ കദളിക്കാട്ട്, അനീഷ് എം. ജോസ്, മായ റെജി, ജീന ജോസ്‌കുട്ടി, സൈജു ജോർജ്, ജാൻ ജോസ് എന്നിവർ കെ.കെ.സി.എയിൽ നിന്നും ശാലിനി സുരേന്ദ്രമോഹൻ, ലിനി ജോയ്, പ്രശാന്ത്, തോമസ് അടൂർ, റെജി അച്ചൻകുഞ്ഞ്, മനോജ് മാവേലിക്കര, നളിനാക്ഷൻ, വേണുഗോപാൽ, ജോളി, ബീന, ജയൻ സദാശിവൻ, വിനോദ്, ജയേഷ്‌ ജയചന്ദ്രൻ, ബിജി മുരളി , ജിതിൻ ജോസ് എന്നിവരും സന്നദ്ധ സേവനം ചെയ്തു. കുവൈത്തിൽ രക്തദാനക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Blood donation camp was conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.