തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ർ.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ

ര​ക്ത​ദാ​ന ക്യാ​മ്പി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്നു

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ർ.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ​കു​മാ​ർ പേ​യാ​ടി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ജ​ന​ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലീം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലൈ​മാ​ൻ പ​രു​ത്തി​ക്കു​ഴി, ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ മാ​ഹീ​ൻ പാ​റ​വി​ള, ട്ര​ഷ​റ​ർ കോ​ശി അ​ല​ക്സാ​ണ്ട​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ പേ​ഴും​മൂ​ട്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ന​സ് ചു​ള്ളി​മാ​നൂ​ർ, സ​ജ്ജാ​ദ് ചു​ള്ളി​മാ​നൂ​ർ, അ​ഹ​മ്മ​ദ് അ​ലി പ​ള്ളി​വേ​ട്ട, ജ​ഹ​ൻ​ഷാ കാ​ട്ടാ​ക്ക​ട എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ഇ​ത്ത​രം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തി​ലു​ള്ള അ​തി​യാ​യ സ​ന്തോ​ഷം ആ​ർ.​സി.​സി ബ്ല​ഡ് ബാ​ങ്ക് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ല​ക്ഷ്മി പ്ര​ക​ടി​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.