ഭവൻസ് കുവൈത്ത് സംഘടിപ്പിച്ച ഭൗമ ദിനാചരണം
Posted On
date_range Updated On
date_range ഭൗമദിനം ആചരിച്ച് ഭവൻസ് കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ത്യൻ എജുക്കേഷൻ സ്കൂൾ ഭവൻസ് കുവൈത്ത് ഭൗമദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ടി. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഭവൻസ് മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ മേനോൻ ഭൗമദിന സന്ദേശം നൽകി. കോൺസയസ് പ്ലാനറ്റ് എന്ന സംഘടനയുടെ വക്താക്കൾ വെബിനാർ സംഘടിപ്പിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. ഓപൺ കാൻവാസ് പെയിന്റിങ്, പോസ്റ്റർ മേക്കിങ് മത്സരം, ടീഷർട്ട് ഡിസൈൻ മത്സരം, സയൻസ് എക്സിബിഷൻ മുതലായവ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽമാരായ മീനാക്ഷി നയ്യാർ, ബിനോയ് മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.