കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തം വ്യാപകമാണ്. മിക്ക ദിവസങ്ങളിലും ഒന്നിലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറിയ തീപിടിത്തങ്ങൾ വേറെയും. ഉയർന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം ചൂടുള്ള കാറ്റും വീശുന്നതിനാൽ ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണ്.
• പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത്.
• തീ പടരുന്നതു തടയുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണം.
• ഇലക്ട്രിക് പാചക സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, മൈക്രോ ഓവൻ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കണം.
• ശക്തമായ ചൂടിൽ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കൂടുതലാണ്.
• തീ കെടുത്താനുള്ള പ്രാഥമിക സംവിധാനങ്ങൾ വീടുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
• അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് സുഗമമായി പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കണം.
• തീപിടിത്ത സാധ്യത കണക്കിലെടുത്ത് ഫയർഫോഴ്സ് ജാഗ്രത പുലർത്തുന്നുണ്ട്.
• അപകടങ്ങൾ സംഭവിക്കുന്ന ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചാൽ രക്ഷാപ്രവർത്തനം എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.