ചല്ല ജെ. അഭിജ്ഞ, എവെലിൻ ബേണിസ് കിഷോർ ലാൽ, ശ്രുതിക ശിവകുമാർ, ആബിദ റഫീക്ക് ചിക്തേ, അനാമിക കാർത്തിക്
കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് (ഐ.സി.എസ്.കെ) വിദ്യാർഥികൾ മികച്ച വിജയം നേടി. നൂറു ശതമാനം വിജയം നേടിയ സ്കൂളിൽ 121 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 416 പേർ ഡിസ്റ്റിങ്ഷന്‍ അർഹരായി. കുവൈത്തിൽ ഏറ്റവും കൂടുതൽ പരീക്ഷാർഥികളുള്ള ഐ.സി.എസ്.കെ സ്കൂളിൽ 471 വിദ്യാർഥികൾ പരീക്ഷ എഴുതി.
98.6 ശതമാനം മാർക്ക് നേടിയ ചല്ല ജെ. അഭിജ്ഞ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. എവെലിൻ ബേണിസ് കിഷോർ ലാൽ 98 ശതമാനം മാർക്ക് നേടി. ശ്രുതിക ശിവകുമാർ, ആബിദ റഫീക്ക് ചിക്തേ, അനാമിക കാർത്തിക് എന്നിവർ 97.6 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.