കുവൈത്ത് ഡിവിഷൻ -വൺ ബാസ്‌ക്കറ്റ്‌ബാൾ ലീഗ് കിരീടം നേടിയ കുവൈത്ത് എസ്.സി
കുവൈത്ത് സിറ്റി: കുവൈത്ത് ഡിവിഷൻ -വൺ ബാസ്‌ക്കറ്റ്‌ബാൾ ലീഗ് 2022-2023 സീസൺ കിരീടം കുവൈത്ത് എസ്.സിക്ക്. ഫൈനലിൽ 104-85 എന്ന സ്‌കോറിന് കസ്മയെ പരാജയപ്പെടുത്തിയാണ് കുവൈത്ത് എസ്.സി കിരീടം ചൂടിയത്.
കുവൈത്ത് ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ ആതിഥേയത്വം വഹിച്ച കളിയിലുടനീളം, കുവൈത്ത് എസ്.സി കസ്മയെ പ്രതിരോധത്തിലാക്കുകയും മുൻതൂക്കം നിലനിർത്തുകയും ചെയ്തു. 14ാം തവണയാണ് കുവൈത്ത് എസ്.സി ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്നത്. അൽ ജഹ്‌റയെ തോൽപ്പിച്ച് ഖാദ്‌സിയ ടും മൂന്നാം സ്ഥാനത്തെത്തി. കുവൈത്ത് ബാസ്റ്റ്ബാൾ അസോസിയേഷനാണ് ചാംമ്പ്യൻഷിപ്പ് സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.